കോഴിക്കോട്: സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായില്ല. ഇതോടെ കേസ് പരിഗണിക്കുന്നത് മാറ്റി. ......
വിമാനം പറത്താനായി മദ്യപിച്ചെത്തിയ പൈലറ്റ് അറസ്റ്റിൽ. ജോർജ്ജിയയിലാണ് സംഭവം. സൌത്ത് വെസ്റ്റ് എയർലൈനിന്റെ പൈലറ്റ് ഡേവിഡ് ആഷസോപ് ആണ് അറസ്റ്റിലായത്.......
നാദാപുരം ഷിബിൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ഷിഹാബ് തങ്ങൾ ജയിലിലെത്തി സന്ദർശിച്ചു. തെയ്യമ്പാടി ഇസ്മായിൽ, മുനീർ, കുനിയിൽ സിദ്ദിഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കുനി ശുഹൈബ്, ജാസിം, സമദ് എന്നിവരാണ് തവനൂർ ജയിലിൽ കഴിയുന്നത്. പ്രതികളെല്ലാം യൂത്ത് ലീഗ് പ്രവർത്തകരാണ്. ......
ക്രിസ്ത്യൻ വിഭാഗം രാജ്യ നിർമ്മാണത്തിൽ നടത്തിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ്. ഖർവാപസിയെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പിന്തുണച്ചെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ വിമർശനം. ......
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. കർണടകയിലെ കൽബുർഗിയിലുള്ള അഫ്സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് പ്രാർത്ഥന എഴുതിയ 20 രൂപയുടെ നോട്ട് കണ്ടെത്തിയത്. ......
ബംഗളുരു: കർണാടകം ഭരിക്കുന്ന കോൺഗ്രസ്സ് പാർട്ടിയിൽ ഈയ്യിടെ രൂക്ഷമാകുന്നത് സംസ്ഥാന അധ്യക്ഷപദവിയെ കുറിച്ചുള്ള തർക്കമാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവിയും വഹിക്കുന്നതാണ് പല നേതാക്കൾക്കും ദഹിക്കാത്തത്.അർഹതപ്പെട്ട മറ്റൊരു നേതാവിന് ആ പദവി കൈമാറണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. ......
അമൃത സ്കൂൾ ഓഫ് അഗ്രിക്കള്ച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. ......
പാറശ്ശാല ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമ്മലകുമാർ നായരും കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി വിധിച്ചു. ......
കൊച്ചി: ദക്ഷിണ നാവിക സേനയ്ക്ക് ഇത് അഭിമാന മുഹൂർത്തം. 65 വർഷം പഴക്കമുള്ള നേവൽ എയർ ഓപ്പറേഷൻസ് (എൻഎഒ ) സ്കൂളിൽ നിന്ന് റെഗുലർ എയർ ഓപ്പറേഷൻസ് കോഴ്സ് പാസായ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി.
കോഴ്സിൻ്റെ നൂറാമത് ബാച്ചിൽ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയ്നികളാണ് ഗോൾഡൻ വിംഗ്സ് ഏറ്റു വാങ്ങി രാജ്യ സേവനത്തിന് തയ്യാറായിരിക്കുന്നത്.
പാസ്സിംഗ് ഔട്ട് പരേഡിൽ നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് മുഖ്യ അതിഥിയായിരുന്നു. ......
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപ വർധിച്ച് 59,600 രൂപയിലെത്തി.......